ഡോ. ​സി. വി​ശ്വ​നാ​ഥ​ന്‍റെ ’സാം​സ്കാ​രി​ക ഏ​കീ​ക​ര​ണം, പ്ര​വാ​സി​യു​ടെ ആ​ശ​ങ്ക​ക​ൾ’ പ്ര​ഭാ​ഷ​ണം ഡ​ബ്ല​നി​ൽ
Wednesday, September 19, 2018 11:31 PM IST
ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത സാ​മൂ​ഹി​ക ചി​ന്ത​ക​നും ശാ​സ്ത്ര പ്ര​ചാ​ര​ക​നു​മാ​യ ഡോ. ​സി വി​ശ്വ​നാ​ഥ​ന്‍റെ പ്ര​ഭാ​ഷ​ണം സെ​പ്റ്റം​ബ​ർ 19 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ താ​ല​യി​ൽ സ്പൈ​സ് ബ​സാ​ർ ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും. ’സാം​സ്കാ​രി​ക ഏ​കീ​ക​ര​ണം, പ്ര​വാ​സി​യു​ടെ ആ​ശ​ങ്ക​ക​ൾ’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം. എ​സ​ൻ​സ് അ​യ​ർ​ല​ൻ​ഡാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ളാ​യി എ​ത്തു​ന്ന സ​മൂ​ഹ​ങ്ങ​ൾ നേ​രി​ടു​ന്ന സാം​സ്കാ​രി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യി സം​ഭാ​ഷ​ണ​വും ച​ർ​ച്ച​ക​ളു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന തെ​റ്റാ​യ പ​ല ധാ​ര​ണ​ക​ളെ​യും ശാ​സ്ത്രീ​യ വീ​ക്ഷ​ണ​ത്തി​ലൂ​ടെ ഇ​ഴ​കീ​റി പ​രി​ശോ​ധി​ച്ചു വ്യ​ക്ത​മാ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഇ​തി​നോ​ട​കം വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള വ​യാ​ണ്. വേ​ദ​ങ്ങ​ൾ, യാ​ഗ​ങ്ങ​ൾ, യോ​ഗ, ധ്യാ​നം, ഹോ​മി​യോ​പ്പ​തി, എ​ന്നി​വ​യി​ലെ അ​ശാ​സ്ത്രീ​യ​ത​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് വ​ള​രെ പ​രി​ചി​ത​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0872263917, 0879289885, 0876521572