മ​ത രാ​ഷ്ട്രീ​യ ഭേ​ദങ്ങ​ൾ മാ​റ്റി​വ​ച്ചു ശു​ചി​ത്വ രാ​ഷ്ട്ര​ത്തി​നാ​യി അ​ണി​ചേ​രൂ: ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ
Wednesday, September 19, 2018 10:43 PM IST
ബം​ഗ​ളൂ​രു: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ നൂ​റ്റി​അ​ന്പ​താം ജന്മവാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ’ശു​ചി​ത്വ​മാ​ണ് സേ​വ’ എ​ന്ന പ​ദ്ധ​തി​ക്ക് ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് അ​ന്താ​രാ​ഷ​ട്ര ആ​സ്ഥാ​ന​മാ​യ ബം​ഗ​ളൂ​രു ആ​ശ്ര​മ​ത്തി​ൽ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ​ ആ​യി​ര​ത്തി​ലേ​റെ അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ശു​ഭാ​രം​ഭം​കു​റി​ച്ചു.

രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ശു​ചീ​ക​ര​ണ സേ​വ​ന​സ​ന്ന​ദ്ധ​രാ​ക്കി​യ​തി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ ​ശ്രീ ഗു​രു​ദേ​വി​ന് രാ​ഷ്ട്ര​ത്തി​ന്‍റെ കൃ​ത​ജ്ഞ​ത​യ​ർ​പ്പി​ച്ചു. ക​ന​ക് പൂ​ര റോ​ഡി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് എ​ഒ​എ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ൽ അ​ണി​നി​ര​ന്നു.

ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി രാ​ജ്യ​ത്താ​ക​മാ​നം 62000 ശൗ​ചാ​ല​യ​ങ്ങ​ൾ പ​ണി​തു ക​ഴി​ഞ്ഞു. കൂ​ടാ​തെ 1000 ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ, 11 മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ, എ​ന്നി​വ​യി​ലൂ​ടെ അ​ന്പ​ല​ങ്ങ​ൾ, പ​ള്ളി​ക​ൾ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ, മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ൾ എ​ന്നി​വ വ​ഴി 11. 5 ല​ക്ഷം കി​ലോ ഗ്രാം ​മാ​ലി​ന്യം സം​സ്ക​രി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. ഇ​തി​ന​കം 40,500 ശു​ചി​ക​ര​ണ യ​ജ്ഞ​ങ്ങ​ൾ 52,466 ശു​ചി​ത്വ ബോ​ധ​ന ക്യാ​ന്പു​ക​ൾ എ​ന്നി​വ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് വോ​ള​ന്‍റി​യേ​ഴ്സ് ഇ​തി​ന​കം സം​ഘ​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ശ്രീ ​ശ്രീ​യെ കൂ​ടാ​തെ അ​മി​താ​ബ് ബ​ച്ച​ൻ, ര​ത്ത​ൻ ടാ​റ്റാ, ദൈ​നി​ക് ജാ​ഗ​ര​ണ്‍ ഗ്രൂ​പ്പ്, ആ​സാ​മി​ലും ദി​ൽ​ബ​ർ​ഗ​യി​ലും നി​ന്നു​ള്ള ന​വോ​ദ​യ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.