സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​നി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ
Wednesday, September 19, 2018 10:36 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം സ​ർ​ക്കാ​ർ പ്രൈമറി സ്കൂ​ളു​ക​ളി​ലും ഹൈ​സ്കൂ​ളു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻ​റെ തീ​രു​മാ​നം. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് 2017ൽ ​സ​ർ​ക്കാ​ർ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 10 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പു​തി​യ പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കും. പെ​ണ്‍​കു​ട്ടി​ക​ൾ കൂ​ടു​ത​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രു സ്കൂ​ളി​ൽ പ​ര​മാ​വ​ധി നാ​ലു കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രി​ക്കും കാ​മ​റ​യു​ടെ പ​രി​പാ​ല​ന ചു​മ​ത​ല. പ​ദ്ധ​തി​ക്കാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. സ്കൂ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.