ഹെ​ബ്ബ​ഗോ​ഡി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Tuesday, September 18, 2018 10:13 PM IST
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി. വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഈ​മാ​സം 20 മു​ത​ൽ 23 വ​രെ ന​ട​ക്കും. 20ന് ​വൈ​കു​ന്നേ​രം 5.45ന് ​വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ടോ​ണി എ​റ​ണി​യാ​കു​ള​ത്തി​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​നി​ർ​മ​ൽ പു​ളി​ക്ക​ല​ത്ത് എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​ർ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​ബി എ​ട​ത്താ​ഴെ സി​എ​സ്ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

21ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും പ്രി​സ​ണ്‍ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കും​പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് ദി​വ്യ​ബ​ലി​ക്കും നൊ​വേ​ന​യ്ക്കും മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ൻ​റെ ശി​ലാ ആ​ശീ​ർ​വാ​ദ​വും തു​ട​ർ​ന്ന് ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 23ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വാ​ർ​ഡു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കു​ന്നേ​രം 4.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മാ​ണ്ഡ്യ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. സിം​ഗെ​ന അ​ഗ്ര​ഹാ​ര​യി​ലെ ഒ​എ​ൽ​എ​സ് ചാ​പ്പ​ലി​ലാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. തി​രു​നാ​ളി​ൻ​റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​ടോ​ണി എ​റ​ണി​യാ​കു​ള​ത്തി​ൽ എം​എ​സ്എ​ഫ്എ​സ്, ഫാ. ​നി​ർ​മ​ൽ പു​ളി​ക്ക​ല​ത്ത് എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.