കേ​ര​ള​ത്തി​ന് കൈ​താ​ങ്ങാ​യി സം​ഗീ​ത​ജ്ഞ​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ സം​ഗീ​ത നി​ശ സി​ഡ്നി​യി​ൽ
Tuesday, September 18, 2018 10:11 PM IST
സി​ഡ്നി: മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ സം​ഗീ​ത​ജ്ഞ​ൻ ഒൗ​സേ​പ്പ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് സി​ഡ്നി​യി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ധ​ന സ​മാ​ഹ​രാ​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന സം​ഗീ​ത പ​രി​പാ​ടി സി​ഡ്നി​യി​ലെ ആ​ർ​ട്ട് ക​ല​ക്ടീ​വ് ക​ലാ സം​ഘ​മാ​ണ് സം ​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗീ​ത നി​ശ​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും.

സി​ഡ്നി​യി​ലെ മ​ല​യാ​ളി ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ അ​ര​ങ്ങേ​റു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ ഒൗ​സേ​പ്പ​ച്ച​ൻ ത​ന്‍റെ പ്ര​ശ​സ്ത ഗാ​ന​ങ്ങ​ൾ വ​യ​ലി​ൻ ത​ന്ത്രി​ക​ളി​ലൂ​ടെ പു​ന​ര​വ​ത​രി​പ്പി​ക്കും . സം​ഗീ​താ​നു​ഭ​വ​ങ്ങ​ൾ ശ്രോ​താ​ക്ക​ളു​മാ​യി പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒൗ​സേ​പ്പ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത നി​ശ​യി​ൽ ഒൗ​സേ​പ്പ​ച്ച​ൻ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഹി​റ്റ് ഗാ​ന​ങ്ങ​ൾ സി​ഡ്നി​യി​ലെ ഗാ​യ​ക​ർ ആ​ല​പി​ക്കും .

ധ​ൻ​സി, നീ​ലു ജോ​ർ​ജ്, ടി​നു സൈ​മ​ണ്‍, ടി​ന്‍റു അ​ന്ന, വി​മ​ൽ വി​നോ​ദ്, സൂ​ര​ജ് കു​മാ​ർ, ബേ​സി​ൽ ഫെ​ർ​ണാ​ണ്ട​സ്, സ​നീ​ർ എ​ന്നി​വ​രു​ടെ ആ​ലാ​പ​ന​ങ്ങ​ൾ​ക്ക് സു​രേ​ഷ് കു​ട്ടി​ച്ച​ൻ കീ​ബോ​ർ​ഡ്, റ്റോം ​ലി​യാ​സ്കീ​ബോ​ർ​ഡ്, മ​നോ​ജ് ത​ബ​ല, പോ​ൾ കൊ​ച്ചു കു​ടി ഗി​റ്റാ​ർ, സ്മി​ത, സാ​ജ​ൻ വ​യ​ലി​ൻ എ​ന്നി​വ​ർ ഓ​ർ ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ക്കും .

ടി​ക്ക​റ്റു​ക​ൾ (സിം​ഗി​ൾ: ഡോ​ള​ർ 20, ഫാ​മി​ലി: ഡോ​ള​ർ 50) ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ടു​ക: കെ.​പി.​ജോ​സ് 0419306202, അ​ജി 0401752287, സ​ന്തോ​ഷ് ജോ​സ​ഫ് 0469897295, റോ​യ് വ​ർ​ഗീ​സ് 0405273024, വി​മ​ൽ വി​നോ​ദ്0452045282.

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ജോ​സ​ഫ്