സഹനങ്ങൾ സഭയെ വിശുദ്ധീകരിക്കുന്നു: ബിഷപ് മാർ ജോസഫ് പാംപ്ലാനി
Tuesday, September 18, 2018 5:30 PM IST
ബ​ർ​മിംഹാം: സ​ഹ​ന​ങ്ങ​ൾ സ​ഭ​യെ വി​ശു​ദ്ധീ​ക​രി​ക്കു​ക​യും മ​ഹ​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് തി​രു​സ​ഭ​യു​ടെ ച​രി​ത്ര​മെ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ബ​ർ​മിംഹാ​​മി​നു സ​മീ​പം സ്റ്റോ​ണി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ത്രി​ദി​ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞെ​രു​ക്ക​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി കാ​ണു​ന്ന​തി​നേ​ക്കാ​ൾ അ​തു​വ​ഴി കൈ​വ​രു​ന്ന വി​ശു​ദ്ധി​ക്കും മ​ഹ​ത്വ​ത്തി​നു​മാ​ണ് സ​ഭാ​മ​ക്ക​ൾ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​ത്. താ​ത്കാ​ലി​ക പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ളെ​ക്കാ​ൾ ക​ർ​ത്താ​വ് കു​രി​ശി​ൽ സ്ഥാ​പി​ച്ച സ​ഭ​യു​ടെ ആ​ത്യ​ന്തി​ക​മാ​യ ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭാ​മ​ക്ക​ൾ പ​രി​ശ്ര​മി​ക്കേ​ണ്ടണ്ട​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഡോ. ​തോ​മ​സ് പാ​റ​യ​ടി​യി​ൽ, ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, റ​വ. ഡോ. ​മാ​ത്യു ചൂ​ര​പ്പൊ​യ്ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്‌