കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ൾ തു​റ​ന്നു; 29 വ​രെ പ്ര​വേ​ശ​നാ​നു​മ​തി​യ്ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കാം
Tuesday, September 18, 2018 12:14 AM IST
വി​യ​ന്ന: വി​യ​ന്ന​യി​ലെ മ​ല​യാ​ളി കു​രു​ന്നു​ക​ളു​ടെ പാ​ഠ​ശാ​ല​യാ​യ കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ചു. വി​യ​ന്ന​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ സെ​പ്റ്റം​ബ​ർ 29 വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ൾ ന​ൽ​കാ​ൻ അ​വ​ര​സ​രം ഉ​ണ്ടാ​യി​രി​ക്കും.

വി​യ​ന്ന​യി​ലെ ഒ​ന്നാ​മ​ത്തെ ജി​ല്ല​യി​ലു​ള്ള എ​ബെ​ൻ​ഡോ​ർ​ഫ​ർ​സ്ട്രാ​സെ 8ൽ (​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള) സ്കൂ​ൾ എ​ല്ലാ ശ​നി ആ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 1 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ പ്ര​വ​ർ​ത്തി​ക്കും. മ​ല​യാ​ളം, ഡാ​ൻ​സ്, ചി​ത്ര​ച​ന, ഹി​ന്ദി, സം​ഗീ​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ചു ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഹി​ന്ദി അ​ദ്ധ്യാ​പി​ക​യാ​യി ഫി​ലോ​മി​ന നി​ല​വൂ​രും, മോ​ഡേ​ണ്‍ ഡാ​ൻ​സി​ന് വേ​ണ്ടി ന​മി​ത കൂ​ട്ടും​മ്മേ​ലും, സ്നേ​ഹ​യും അ​ധ്യാ​പ​ക​രു​ടെ ടീ​മി​ലെ​ത്തും.

സ്കൂ​ളി​ൽ ചേ​ർ​ത്ത് കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​നും അ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ സെ​പ്റ്റം​ബ​ർ 28ന് ​മു​ന്പാ​യി പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പ്പി​ക്കു​ക​യോ, അ​ന്നേ​ദി​വ​സം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യു​മാ​യി നേ​രി​ട്ട് സ്കൂ​ളി​ൽ വ​ന്നു കു​ട്ടി​ക​ളെ ചേ​ർ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നു സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ അ​റി​യി​ച്ചു. എം.​സി.​സി വി​യ​ന്ന​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷ ഫോ​റ​വും, സ്കൂ​ൾ ക​ല​ണ്ട​റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി