കു​ട്ട​നാ​ടി​ന്‍റെ ദു​രി​ത​ത്തി​ൽ മ​യൂ​ർ വി​ഹാ​റി​ന്‍റെ കൈ​ത്താ​ങ്ങ്
Monday, September 17, 2018 11:24 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യ​വും ഗൃ​ഹോ​പ​കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും പ​ള്ളി പ്ര​തി​നി​ധി​ക​ൾ കു​ട്ട​നാ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​ച്ചു നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കി. കു​ട്ട​നാ​ട്ടി​ൽ, മു​ട്ടാ​ർ, ത​ല​വ​ടി, മ​ങ്കൊ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഗൃ​ഹോ​പ​കാ​ര​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. പ്ര​ള​യം ബാ​ധി​ച്ച ത​ല​വ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ’സ്നേ​ഹ ഭ​വ​നം’ എ​ന്ന മാ​ന​സി​ക രോ​ഗി​ക​ൾ​ക്കാ​യു​ള്ള സ്ഥാ​പ​ന​ത്തി​ലും ആ​വ​ശ്യ​സാ​ധ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും ന​ൽ​കി. ത​ക​ർ​ന്ന വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വീ​ട് പു​നഃ​നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ തു​ക​യു​ടെ ആ​ദ്യ​ഗ​ഡു​വും സം​ഘാം​ഗ​ങ്ങ​ൾ കൈ​മാ​റി. മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജ​സ്റ്റി​നും ഇ​ട​വ​ക​ങ്ങ​ളും ആ​വ​ശ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ക​യും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​വു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്