ബ​ലാ​റ​ട്ടി​ൽ സ്ലീ​ബാ പെ​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, September 17, 2018 11:20 PM IST
മെ​ൽ​ബ​ണ്‍: വി​ക്ടോ​റി​യ​യി​ലെ ബ​ലാ​റ​ട്ട് സെ​ന്‍റ് ഡൈ​നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ൽ സെ​പ്റ്റം​ബ​ർ 14ന് ​സ്ലീ​ബാ പെ​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. സെ​ന്‍റ് അ​ലി​പി​യ​സ് പ്രി​സ്ബ​റ്റ​റി ച​ർ​ച്ചി​ൽ വൈ​കി​ട്ട് 6.30ന് ​ന​മ​സ്കാ​രം തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, സ്ലീ​ബാ പെ​രു​നാ​ളി​ന്‍റെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു.

അ​ഡ്ലൈ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​അ​നീ​ഷ് കെ. ​സാം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ്ലീ​ബാ വി​ജ​യ​ത്തി​ന്‍റെ​യും ര​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും വ​ലി​യ അ​ട​യാ​ള​മാ​കു​ന്നു​വെ​ന്നും ഹെ​ല​നി രാ​ജ്ഞി ക​ർ​ത്താ​വി​ന്‍റെ സ്ലീ​ബാ ക​ണ്ടെ​ടു​ത്ത​തു പോ​ലെ ന​മ്മ​ളി​ൽ മു​ദ്രി​ത​മാ​യി​രി​ക്കു​ന്ന സ്ലീ​ബാ​യെ തി​രി​ച്ച​റി​യാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ച്ച​ൻ പെ​രു​നാ​ൾ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി ഫാ. ​സ​ജു ഉ​ണ്ണൂ​ണി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മെ​ൽ​ബ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​യോ​ടെ വ​ന്നു സം​ബ​ന്ധി​ച്ചു. വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി പെ​രു​നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് പ​ണി​ക്ക​ർ