സ്വിറ്റ്സർലൻഡിലെ ആദ്യ സോളാർ ഹൈവേ യാഥാർഥ്യമാകുന്നു
Friday, September 14, 2018 9:30 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ആദ്യത്തെ സോളാർ ഹൈവേ പദ്ധതിക്ക് അന്തിമാനുമതിയായി.
എ 9 ഫ്രീവേയിൽ 1.6 കിലോമീറ്റർ ദൂരത്തിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനുള്ള അനുമതിയാണ് സ്വിസ് ഫെഡറൽ റോഡ്സ് ഓഫിസ് നൽകിയിരിക്കുന്നത്. ഇതു വിജയമായാൽ കൂടുതൽ ദൈർഘ്യത്തിൽ നടപ്പാക്കും.നിലവിലുള്ള അനുമതി പ്രകാരം 37,000 പാനലുകൾ സ്ഥാപിക്കാം. ഇതിൽ നിന്നു മാത്രം 19 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. 20,000 പേർക്ക് ഇതു തികയും.

അന്പതു മില്യൺ സ്വിസ് ഫ്രാങ്കാണ് പൈലറ്റ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു പൂർണമായും സ്വകാര്യ മേഖലയിൽ നിന്നായിരിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ