കൊളോണ്‍ കേരള സമാജം തിരുവോണം സെപ്റ്റംബർ 15 ന്
Thursday, September 13, 2018 9:59 PM IST
കൊളോണ്‍:മഹാപ്രളയത്തിന്‍റെ ബാക്കി പത്രമായി മാറിയ കേരളത്തിന്‍റെ പുനർസൃഷ്ടിക്കായി കേരള സർക്കാരിനൊപ്പം കൊളോണ്‍ കേരള സമാജവും കൈകോർക്കുന്നു.

മലയാളി മനസിൽ കനകസ്മൃതികളുണർത്തുന്ന തിരുവോണം അനാർഭാടമായി നടത്തി ഇതിൽ നിന്നും ലഭിക്കുന്ന ചെലവുകഴിച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിൽ നൽകും. കേരളത്തിന്‍റെ പുനർനിർമാണത്തിന് താങ്ങാകാൻ ഒരുക്കുന്ന ഓണാഘോഷം പ്രവാസി
രണ്ട ണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് നടത്തുന്നത്.

കൊളോണ്‍, വെസ്ലിങ് സെന്‍റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (ബോണർ സ്ട്രാസെ 1, 50389,) സെപ്റ്റംബർ 15 ന് (ശനി) വൈകുന്നേരം 5.30 മുതലാണ് പരിപാടികൾ

തിരുവാതിരകളി, മാവേലിമന്നന് വരവേൽപ്പ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, സംഘനൃത്തങ്ങൾ എന്നിവയ്ക്കു പുറമെ താളപ്പെരുമ മുഴക്കാൻ ചെണ്ടമേളം തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്‍റെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാൽ (ട്രോഫി) ചീട്ടുകളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികളും ഒപ്പം ജർമൻ പ്രവാസി കർഷകശ്രീ അവാർഡും വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് ജോസ് പുതുശേരി അറിയിച്ചു.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്‍റ്) - 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) - 0221 5904183,ഷീബ കല്ലറയ്ക്കൽ (ട്രഷറർ) -0221 6808400, ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി) - 02232 962366, സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്) - 0211 413637, പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി - 02403 35108, ജോസ് നെടുങ്ങാട്ട് (ജോ.സെക്രട്ടറി) 02236 45048, ഹോട്ട്ലൈൻ - 0176 56434579, 0173 2609098, 0177 4600227.

http://www.keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ