ഷെങ്ൺ സോണിൽ ഇന്ത്യൻ പൗന്മാർക്ക് പ്രിയോരിറ്റി വീസ
Thursday, September 13, 2018 9:47 PM IST
ബർലിൻ: ഇന്ത്യൻ പാസ്പോർട്ട് ധാരികൾക്ക് ഷെങ്ൺ സോണിൽ പ്രിയോരിറ്റി വീസ നൽകാൻ ധാരണയായതായി റിപ്പോർട്ട്. ഇതു നിലവിലായാൽ യൂറോപ്യൻ യൂണിയനിലെ 26 അംഗ ഷെങ്ൺ ബ്ളോക്കിൽ ഇനിയുള്ള യാത്ര എളുപ്പമാവും.


ബെൽജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, ജർമനി, എസ്റ്റോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാന്‍റ്സ്, ഓസ്ട്രിയ, പോളണ്ട്, പോർട്ടുഗൽ, സ്ലോവേനിയ, സ്ലൊവാക്യ, ഫിൻലാന്‍റ്, സ്വീഡൻ, നോർവേ, ഐസ് ലാന്‍റ്, ലിസ്റ്റൻസ്റ്റൈൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്ൺ സോണിൽ ഉൾപ്പെടുന്നത്.

ഇവിടേയ്ക്ക് നിലവിൽ സിംഗിൾ, എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെയുള്ള വീസകളാണുള്ളത്. മൂന്നു മാസം വരെ മാത്രമാണ് ഇതിന്‍റെ കാലാവധി. അപക്ഷേ നൽകി 15 മുതൽ 30 ദിവസം വരെ സമയമെടുക്കും ഇതിന്‍റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ. എന്നാൽ മേലിൽ ഈ കാല താമസം ഒഴിവാക്കി എത്രയും വേഗം വീസ ശരിയാക്കാനുള്ള പദ്ധതിയാണ് പ്രിയോരിറ്റി വീസ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതായത് പേപ്പറുകൾ എല്ലാം ശരിയായിരുന്നാൽ അപേക്ഷകന് ചുരുങ്ങിയ കാലത്തിനുള്ളിൽ വീസ കൈയിലെത്തുമെന്നു സാരം.

നിലവിൽ ബ്രിട്ടൻ ഇന്ത്യൻ പൗന്മാർക്ക് പ്രിയോരിറ്റി വീസ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നടപടി ക്രമങ്ങൾ ഒരാഴ്ചയോളം സമയം വേണ്ടിവരും. ഇതിൽ സൂപ്പർ പ്രിയോരിറ്റയ്ക്ക് 90,000 രൂപയും, പ്രിയോരിറ്റിയ്ക്ക് 20,000 രൂപയും അധികമായി നൽകേണ്ടി വരും. ഇതിലും താഴെയായിരിയ്ക്കും ഷെങ്കൻ പ്രിയോരിറ്റി വീസയുടെ ചെലവ് എന്നും പറയപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ