ബം​ഗ​ളു​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോ​ർ​ഡിം​ഗ് ന​ട​പ​ടി​ക​ൾ​ക്ക് മു​ഖം തി​രി​ച്ച​റി​യ​ൽ സാ​ങ്കേ​തി​ക​വി​ദ്യ
Tuesday, September 11, 2018 11:12 PM IST
ബം​ഗ​ളു​രു: മു​ഖം തി​രി​ച്ച​റി​ഞ്ഞ് യാ​ത്ര​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ ബം​ഗ​ളു​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യി​ടു​ന്നു. ബോ​ർ​ഡിം​ഗ് ന​ട​പ​ടി​ക​ൾ കടലാസ് ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ചി​ല തെ​ര​ഞ്ഞെ​ടു​ത്ത വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ ഫേ​ഷ്യ​ൽ റി​ക്ക​ഗ്‌നി​ഷ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ബാം​ഗ​ളൂ​ർ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി​യാ​ൽ) അ​റി​യി​ച്ചു.

സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ലി​സ്ബ​ണ്‍ ആ​സ്ഥാ​ന​മാ​യ വി​ഷ​ൻ ബോ​ക്സ് എ​ന്ന കമ്പനി​യു​മാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി. ഡി​ജി​റ്റ​ൽ, ബ​യോ​മെ​ട്രി​ക് സേ​വ​ന​ങ്ങ​ളാ​ണ് ക​മ്പനി ഒ​രു​ക്കി​ന​ൽ​കു​ക. പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​ യാ​ത്രാ പ​ദ്ധ​തി​ക്കു ശ​ക്തി​പ​ക​രു​മെ​ന്ന് ബി​യാ​ൽ അ​റി​യി​ച്ചു.

പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിൽ വന്നാൽ യാത്രക്കാർ വിമാനത്താവളത്തിന്‍റെ വാതിൽ കടന്ന് ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ അവരെ തിരിച്ചറിയും. വിമാനത്താവളത്തിൽ ഉ​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​രെ തി​രി​ച്ച​റി​യു​ന്ന​തും അ​നാ​വ​ശ്യ ത​ട​യ​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യും. കൂ​ടാ​തെ, ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ, പാ​സ്പോ​ർ​ട്ടു​ക​ൾ, മ​റ്റ് ശാ​രീ​രി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ എ​ന്നി​വ ആ​വ​ർ​ത്തി​ച്ച് സ​മ​ർ​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കാം.

ബ​യോ​മെ​ട്രി​ക് സാ​ങ്കേ​തി​ക വി​ദ്യ ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ, കടലാസ്‌ര​ഹി​ത വി​മാ​ന​യാ​ത്രാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ എ​യ്റോ​ഡ്രോം ആ​യി ബം​ഗ​ളു​രു എ​യ​ർ​പോ​ർ​ട്ട് മാ​റും.