പ്രളയ ദുരിതാശ്വാസം: നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റ് ഒരു ലക്ഷം നൽകി
Saturday, September 8, 2018 6:48 PM IST
ന്യൂഡൽഹി: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് താൽക്കാലിക ആശ്വാസമായി നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം സേവാ ഭാരതി ഈസ്റ്റ് ഡൽഹി ഇൻചാർജുമാരായ ഗോപിനാഥൻ നായരും ബാലകൃഷ്‌ണനും ചേർന്ന് സ്വീകരിച്ചു.

മയൂർ വിഹാർ ഫേസ്-3 ൽ നടന്ന ചടങ്ങിൽ നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റ് വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ, സെക്രട്ടറി സുബാഷ് , ട്രഷറർ ശ്യാം ജി. നായർ തുടങ്ങിയവർ ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെക്ക്‌ കൈമാറിയത്.

റിപ്പോർട്ട്: പി.എൻ. ഷാജി