ന്യൂഡൽഹി: ഡൽഹി ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ചാപ്പലിൽ 1969ൽ മലയാളം ആരാധന ആരംഭിച്ചിട്ട് 50 വർഷം പൂർത്തിയാവുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്ത്രോത്രാർപ്പണവും സെപ്റ്റംബർ 9നു നടത്തപ്പെടുന്നു. രാവിലെ 10നു ലേഡി ഹാർഡിംഗ് ചാപ്പലിൽ സിഎസ്ഐ മോഡറേറ്റർ റവ. തോമസ് കെ ഉമ്മൻ, സിഎൻഐ ഡൽഹി ബിഷപ്പ് റവ. വാരിസ് കെ മസി എന്നിവരുടെ നേതൃത്വത്തിൽ സ്തോത്ര ശുശ്രൂഷ നടത്തപ്പെടുന്നു.
നാലിന് റിഡംപ്ഷൻ കത്തീഡ്രലിൽ നടക്കുന്ന സമ്മേളനത്തിൽ ഡൽഹി ബിഷപ്പ് വാരിസ് കെ മസി അധ്യക്ഷത വഹിക്കുന്നതും സുവർണ ജൂബിലി ആഘോഷ പരിപാടികൾ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉദ്ഘാടനം ചെയ്യുന്നതും ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനം ഇടക മോഡറേറ്റർ തോമസ് കെ ഉമ്മൻ നിർവഹിക്കുന്നതുമാണ്.
സമൂഹിക പ്രതിബദ്ധതയുടേയും കരുതലിന്റെയും ഭാഗമായി കേരളത്തിലെ പ്രളയ കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ചികിൽസാ സഹായം, ചേരികളിൽ സ്നേഹവിരുന്ന്, പാഴ്സനേജ് പുനരുത്ഥാരണം, ജൂബിലി സെൻറർ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. സമ്മേളനത്തിൽ അൽക്കാ ലാംബ എംഎൽഎ, റവ. സുരേഷ് കുമാർ, റവ. മോഹിത് ഹിറ്റർ, റവ. കമൽ മാൽ, റവ. പ്രവീണ്‍ ചാക്കോ, റവ. ദിലിപ് ഡേവിഡ്സണ് മാർക്ക്, റവ. മാത്യു മാത്യു, വി.റ്റി. പോൾ എന്നിവർ പ്രസംഗിക്കുന്നതാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്