പരിമിതികൾ മറന്ന് കേരളത്തോടൊപ്പം
Wednesday, August 29, 2018 11:10 PM IST
ന്യൂഡൽഹി: ഫരീദാബാദ് സാൻജോപുരം ചിൽഡ്രൻസ് വില്ലേജിലെ ബുദ്ധി വൈകല്യമുള്ള കുട്ടികൾ വെള്ളപ്പൊക്കം മൂലം തകർന്നടിഞ്ഞ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ തീരുമാനിച്ചു. ഇതിനായി രക്ഷാബന്ധനോടനുബന്ധിച്ചു രാഖി നിർമിച്ചു സ്വരൂപിച്ച പണം ഫരീദാബാദ് രൂപതയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കരോൾ ബാഗ് ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. മാത്യു തൂമുള്ളിയും കുട്ടികളും ചേർന്ന് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരക്ക് സംഭാവന കൈമാറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്