ഫരീദാബാദ് രൂപത പ്രളയദുരിതാശ്വാസ ഫണ്ട് കൈമാറി
Tuesday, August 28, 2018 9:45 PM IST
ന്യൂഡൽഹി: കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ ഫരീദാബാദ് രൂപത സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സോഷ്യൽ സർവീസ് ഡിപ്പാർട്ടുമെന്‍റിനു കൈമാറി.

വികാരി ജനറാൾ മോൺ. ജോസ് വെട്ടിക്കൽ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. സിജോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്