പ്രളയക്കെടുതി: ഭാരതം ഒന്നാകെ കേരളത്തിനൊപ്പം
Tuesday, August 28, 2018 8:03 PM IST
ന്യൂഡല്‍ഹി : അര്‍ണബ് ഗോസ്വാമിയോ, ഒന്നോ രണ്ടോ വിമര്‍ശകരോ അല്ല ഭാരതത്തിന്‍റെ പൊതുമനസ്. കേരളത്തിന്‍റെ കണ്ണീരിനൊപ്പം മുഴുവന്‍ ഭാരതീയരും ഒത്തുചേരുന്ന നൂറു അനുഭവങ്ങളാണ്‌ ഈ പ്രതിസന്ധിയില്‍ നാം കാണുന്നത്‌.

ഡല്‍ഹിയിലെ വിവേകാനന്ദ ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഡല്‍വിന്‍ ബി. പറയന്നിലം ഈ കോളജിലെ ഏക മലയാളിയായ വിദ്യാർഥിയാണ്. കോളജിലെ ഭൂരിഭാഗം കുട്ടികളും ഡല്‍ഹിയിലും വടക്കേ ഇന്ത്യയില്‍ നിന്നുള്ളവർ. പ്രളയത്തില്‍പ്പെട്ട കേരളത്തെ സഹായിക്കണമെന്ന്‌ കോളജ്‌ ചെയര്‍മാന്‍ ഡോ. എസ്‌. വി. വാട്‌സ്‌ ( VATS) മുമ്പാകെ ഡല്‍വിന്‍ അപേക്ഷവച്ചു. ഉടന്‍ കോളജ്‌ കേരളത്തിനായി പണവും ആവശ്യ വസ്‌തുക്കളും സമാഹരിച്ചു. ഇന്നലെ കോളജില്‍ നടന്ന ചടങ്ങിൽ ഡോ. വാട്‌സിന്‍റെയും ഡയറക്‌ടര്‍ ഷില്‌പയുടെയും നേതൃത്വത്തില്‍ ആദ്യഗഡു ഡല്‍വിന്‌ കൈമാറി. ഇത്‌ എന്‍ജിഒ വഴി കേരളത്തില്‍ വിതരണം ചെയ്യും.

ലോകത്തെവിടെയുമുള്ള മലയാളികള്‍ കേരളത്തിനൊപ്പമുണ്ട്‌ എന്നതിനും നല്ല മനസുകളാണ്‌ ഭാരതത്തില്‍ ഭൂരിഭാഗവും എന്നും തെളിയിക്കുന്നതാണ്‌ ഇതു കാണിക്കുന്നത്.

ഉത്തരേന്ത്യക്കാരോടുള്ള നന്ദിയും സ്നേഹവും കടപ്പാടും വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍ ഡല്‍ഹി ഘടകം ഭാരവാഹികൾ കോളജ് അധികൃതരെ അറിയിക്കുകയും ഡെൽവിൻ പറയന്നിലത്തിനെ അനുമോദിക്കുകയും ചെയ്തു

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്