ദുരിതനിവാരണത്തിന് ആർട്ട് ഓഫ് ലിവിംഗിന്‍റെ കൈത്താങ്ങ്
Monday, August 27, 2018 10:07 PM IST
ബംഗളൂരു: കേരളത്തിലെ പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് അതിജീവനത്തിനായി ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ സഹായമൊരുക്കി .

അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കൾ , വസ്ത്രങ്ങൾ ,കുടിവെള്ളം തുടങ്ങി
അവശ്യവസ്തുക്കളടങ്ങിയ ഇരുപത്തയ്യായിരത്തിലധികം ആർട് ഓഫ് ലിവിംഗ് കിറ്റുകൾ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനും നൽകി പ്രവർത്തനം നിർത്താതെ തുടർന്നുകൊണ്ടിരിക്കുന്നു.

വിവിധയിടങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾക്കു മാത്രമായി രണ്ടായിരത്തി അഞ്ഞൂറിലധികം ആർട് ഓഫ് ലിവിംഗ് സന്നദ്ധ വോളന്‍റിയർമാർ സേവാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു . വിവിധ സംസ്ഥാനങ്ങളിലുള്ള ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിൽ നിന്നുമെത്തിക്കൊണ്ടിരിക്കുന്ന ആവശ്യവസ്ത്തുക്കളുടെ ശേഖരം തരംതിരിച്ച് ബംഗളൂരു ആശ്രമത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആർട് ഓഫ് ലിവിംഗ് സംസ്ഥാന ചെയർമാൻ ചന്ദ്രസാബു പറഞ്ഞു.

വിവരങ്ങൾക്ക് : 9446665017 , 09847219244 .