എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ക​ന്ന​ഡ നി​ർ​ബ​ന്ധം
Thursday, August 23, 2018 12:12 AM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ഇ​നി ക​ന്ന​ഡ നി​ർ​ബ​ന്ധം. ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക​ന്ന​ഡ​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കു​ല​ർ വി​ശ്വേ​ശ്വ​ര​യ്യ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ് ചെ​യ്ത എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ​ക്ക് ന​ൽ​കി. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഇ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ന്ന​ഡ​പ​ഠ​നം ആ​രം​ഭി​ച്ച​തി​ൻ​റെ റി​പ്പോ​ർ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ന​ല്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ ക​ന്ന​ഡ പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ന്ന​ഡ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ക​ന്ന​ഡ വി​ക​സ​ന അ​ഥോ​റി​റ്റി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ൻ​റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി. ഇ​തു​പ്ര​കാ​രം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ ക​ന്ന​ഡ ക്ലാ​സ് ന​ൽ​കും.