പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആർട് ഓഫ് ലിവിംഗ്
Tuesday, August 21, 2018 5:06 PM IST
ബംഗളൂരു: കേരളത്തിലെ പ്രളയ ബാധിത മേഖലകളിലുള്ളവരെ സഹായിക്കാൻ ആർട് ഓഫ് ലിവിംഗ് അംഗങ്ങൾ രംഗത്ത്. അവശ്യ വസ്തുക്കൾ ഉൾപ്പടെ 10 ടൺ സാധനങ്ങൾ അംഗങ്ങൾ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിച്ചു. കൂടുതൽ സഹായം കേരളത്തിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് അംഗങ്ങൾ.

സന്നദ്ധ പ്രവർത്തനത്തിന് തയാറുള്ളവരും സഹായിക്കാനും സന്മനസുള്ളവർക്കും ആർട് ഓഫ് ലിവിംഗുമായി ബന്ധപ്പെടാം. ഫോൺ : +91 9447463491 , +919744 252288. [email protected] എന്ന ഇ മെയിൽ വഴിയും വിവരങ്ങൾ അറിയാം.