പ​രി. ദൈ​വ​മാ​താ​വി​ന്‍റെ പെ​രു​നാ​ൾ മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ
Sunday, August 19, 2018 8:01 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ളാ​യ ദൈ​വ​മാ​താ​വി​ന്‍റെ പെ​രു​നാ​ൾ ഓ​ഗ​സ്റ്റ് 19 മു​ത​ൽ 26 വ​രെ വി​കാ​രി ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി ഫാ. ​സ​ജു ഉ​ണ്ണൂ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ന​ട​ത്ത​പ്പെ​ടും.

19 ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​ന്ത​രം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ കൊ​ടി​യേ​റ്റു ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​പെ​രു​ന്നാ​ൾ സ​ന്ധ്യാ​ന​മ​സ്കാ​രം തു​ട​ർ​ന്ന്, പ്ര​ദ​ക്ഷി​ണം, ധ്യാ​ന പ്ര​സം​ഗം. 26 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത​ന​മ​സ്കാ​രം തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം ആ​ശീ​ർ​വാ​ദം, സ​ണ്‍​ഡേ​സ്കൂ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കും മ​ർ​ത്ത​മ​റി​യം സ​മാ​ജം​ഗ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ദാ​നം, നേ​ർ​ച്ച​വി​ള​ന്പ്, തു​ട​ർ​ന്നു ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​നാ​ൾ എ​ന്നി​വ ന​ട​ക്കും. എ​ല്ലാ​വ​രും നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടു കൂ​ടി വ​ന്നു അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് വി​കാ​രി റ​വ. ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ ആ​ഹ്വാ​നം ചെ​യ്തു.

കേ​ര​ള​ത്തി​ൽ പ്ര​ള​യ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണം ന​ട​ന്നു വ​രു​ന്നു. ആ​ദ്യ ഫ​ല​പെ​രു​ന്നാ​ളി​ൽ നി​ന്നും ഒ​രു നി​ശ്ചി​ത ശ​ത​മാ​ന​വും ദു​രി​താ​ശ്വാ​സ ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് കൊ​ടു​ക്കു​ന്ന​താ​ണ്. എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് +61 3 9383 7944

റി​പ്പോ​ർ​ട്ട്: തോ​മ​സ് പ​ണി​ക്ക​ർ