കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ പു​തി​യ ട്ര​സ്റ്റി​മാ​ർ ചാ​ർ​ജെ​ടു​ത്തു
Sunday, August 19, 2018 7:59 PM IST
കാ​ൻ​ബ​റ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പു​തി​യ ട്ര​സ്റ്റി​മാ​രാ​യി ജി​ബി​ൻ തേ​യ്ക്കാ​ന​ത്ത്, ജോ​ജോ മാ​ത്യു, ജോ​ബി ജോ​ർ​ജ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പി​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഇ​ട​വ​ക വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഓ ​കോ​ണ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പി​ള്ളി​യു​ടെ മു​ൻ​പാ​കെ പ്ര​തി​ജ്ഞ ചെ​യ്തു പു​തി​യ ട്ര​സ്റ്റി​മാ​ർ ചാ​ർ​ജെ​ടു​ത്തു. പൊ​തു​യോ​ഗ​ത്തി​നു മു​ന്പു ന​ട​ന്ന വി. ​കു​ർ​ബാ​ന​യി​ൽ മെ​ൽ​ബ​ണ്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. പു​തി​യ ട്ര​സ്റ്റി​മാ​രാ​യി ചാ​ർ​ജെ​ടു​ത്ത ജി​ബി​ൻ തേ​യ്ക്കാ​ന​ത്ത്, ജോ​ജോ മാ​ത്യു, ജോ​ബി ജോ​ർ​ജ് എ​ന്നി​വ​രെ ഇ​ട​വ​ക സ​മൂ​ഹം അ​ഭി​ന​ന്ദി​ച്ചു.


റി​പ്പോ​ർ​ട്ട്: ജോ​മി പു​ല​വേ​ലി​ൽ