കേ​ര​ള​സ​മാ​ജം ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, August 18, 2018 12:04 AM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം കെ​ആ​ര്‍ പു​രം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മാ​യി ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​നു തു​ട​ക്കം​കു​റി​ച്ചു. കൃ​ഷ്ണ​രാ​ജ​പു​രം ശ്രീ​ല​ക്ഷ്മി സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പു​തി​യ കേ​ന്ദ്രം ത​യാ​റാ​ക്കി​യ​ത്.

ശ്രീ​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​ആ​ര്‍ പു​രം എം​എ​ല്‍​എ ബൈ​ര​തി ബ​സ​വ​രാ​ജ് ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ പി. ​ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ശ്രീ​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​സി. സാം​ബ​ശി​വ, ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​യ​മാ​ല, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍, രാ​ഘ​വേ​ന്ദ്ര, ക​ണ്‍​വീ​ന​ര്‍ മോ​ഹ​ന​ന്‍ പി​ള്ള, എം. ​ഹ​നീ​ഫ്, രാ​ഘ​വ​ന്‍ നാ​യ​നാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ടു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളാ​ണ് ഈ ​കേ​ന്ദ്ര​ത്തി​ല്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ കേ​ര​ള​സ​മാ​ജം ഈ​സ്റ്റ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മ​ന​ഹ​ള്ളി സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ണ്ടു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നോ​ട​കം നാ​ലാ​യി​ര​ത്തി​ല്‍ അ​ധി​കം ഡ​യാ​ലി​സി​സു​ക​ൾ ഈ ​കേ​ന്ദ്ര​ത്തി​ലൂ​ടെ നി​ർ​ധ​ന​രോ​ഗി​ക​ള്‍​ക്ക് സ​മാ​ജം ല​ഭ്യ​മാ​ക്കി​യ​താ​യി കേ​ര​ള സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍ പ​റ​ഞ്ഞു.

വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9448811111, 9448703225.