വി​ശ്വാ​സ സം​സ്കാ​ര കൈ​മാ​റ്റ​ത്തി​ന് സ​ഭ​ക​ളു​ടെ പ​ങ്ക് വ​ലു​ത്: മാ​ർ പു​ത്തൂ​ർ
Tuesday, August 7, 2018 8:20 PM IST
ടൗണ്‍സ്‌വില്‍: വ്യ​ക്തി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​ധ്യാ​ത്മി​ക നി​ല​നി​ൽ​പ്പി​ന് മാ​തൃ​സ​ഭ​യോ​ടൊ​പ്പ​മു​ള്ള ജീ​വി​തം കൊ​ണ്ടു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മെ​ൽ​ബ​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ. ടൗ​ണ്‍​സ് വി​ല്ലി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.. ​അ​ൽ​ഫോ​ൻ​സാ , മാ​ർ​ത്തോ​മ്മ​ശ്ലീ​ഹാ, വി. ​സെ​ബ​സ്ത്യാ​നോ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത തി​രു​നാ​ളി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യി​രു​ന്നു ബി​ഷ​പ്.

ആ​ത്മീ​യ​ത​യു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​നാ​വും, എ​ന്നാ​ൽ ഈ ​വി​ശ്വാ​സം വ​ഴി തെ​റ്റാ​തെ ന​യി​ക്കാ​നും ആ​ന​ന്ദ​പൂ​ർ​വ​മാ​യ ആ​ഘോ​ഷ​മാ​കാ​നും സ​ഭാ ജീ​വി​ത​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മാ​ർ പു​ത്തൂ​ർ പ​റ​ഞ്ഞു. വി​ശ്വാ​സ​വും സം​സ്കാ​ര​വും ത​ല​മു​റ​ക​ൾ കൈ​മാ​റാ​ൻ മാ​തൃ​സ​ഭ​ക​ളു​ടെ സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ടൗ​ണ്‍​സ് വി​ൽ അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ വെ​ബ്സൈ​റ്റി​ന്‍റെ​യും മൊ​ബൈ​ൽ ആ​പ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി​ഷ​പ്പ് നി​ർ​വ​ഹി​ച്ചു. വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ജി​ൻ​സി സി​ബി, ജ​യ്മോ​ൾ സി​ബി, ക്രി​സ്റ്റി​ൻ മാ​ത്യു, ജേ​ബി​ച്ച​ൻ വ​ർ​ഗീ​സ്, മിം​ഗി​ൾ ജോ​ബി, അ​നി​ൽ ആ​നി, സ്വീ​റ്റ് ലി ​ജോ​യി, സി​ൽ​വി റോ​ബി​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മൂ​ന്നു​നാ​ൾ നീ​ണ്ട തി​രു​നാ​ളി​ന്‍റെ വ​ർ​ണാ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും തി​രു​ക​ർ​മ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. ഫാ. ​ഏ​ബ്ര​ഹാം ചെ​രി​പു​റം, ഫാ. ​തോ​മ​സ് മ​ടാ​ന, ഫാ. ​ജോ​സ് കോ​യി​ക്ക​ൽ, ഫാ. ​ജോ​ബി ജോ​സ്, ഫാ. ​സാ​ജു തേ​ക്കാ​ന​ത്ത്, ഫാ. ​ജോ​ണ്‍ കു​ന്ന​ത്തു മാ​ട​പ്പി​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് ചാ​ലി​ച്ചി​റ​യി​ൽ, ഫാ. ​സി​ബി​ച്ച​ൻ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ഫെ​റി​ഗി എ​ന്നി​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​കാ​രി ഫാ. ​മാ​ത്യു അ​രീ​പ്ലാ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ്റ്റീ​ഫ​ൻ പ​ള്ളി​പ്പു​റ​ത്തു മ്യാ​ലി​ൽ, ഷി​ജോ മു​ണ്ട​ൻ​മാ​ക്ക​ൽ, മാ​ത്യു മേ​നാ​ച്ചേ​രി​ൽ, ആ​ന്‍റ​ണി കു​ന്നും​പു​റ​ത്ത്, ജെ​റീ​ഷ് തെ​യ്യ​പ്പ​തി​ക്ക​ൽ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്