കാ​ൻ​ബ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ സ്ഥ​ല വെ​ഞ്ച​രി​പ്പ് 18ന്
Monday, August 6, 2018 9:39 PM IST
കാ​ൻ​ബ​റ: കാ​ൻ​ബ​റ​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ സ്ഥ​ല​ത്തി​ന്‍റെ​യും അ​വി​ടെ​യു​ള്ള മ​ന്ദി​ര​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പ് 18നു ​ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​ന് കാ​ൻ​ബ​റ ഗോ​ൾ​ബ​ൻ രൂ​പ​ത ആ​ർ​ച്ചു ബി​ഷ​പ്പ് ക്രി​സ്റ്റ​ഫ​ർ. സി. ​പ്രൗ​സ് വെ​ഞ്ച​രി​പ്പ് ക​ർ​മ്മ​ത്തി​നും ശ്ര​ശൂ​ഷ​ക​ൾ​ക്കും മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

കാ​ൻ​ബ​റ പ്ര​ദേ​ശ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു 138 , ന​ര​ബ​ന്ധ ലെ​യി​ൻ, സൈ​മ​ണ്‍​സ്റ്റ​ൻ , എ​സി​ടി 2609 എ​ന്ന വി​ലാ​സ​ത്തി​ലു​ള്ള വ​സ്തു ഇ​ട​വ​ക സ​മൂ​ഹം 3 .81 മി​ല്യ​ണ്‍ ഡോ​ള​റി​നാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത് . ഏ​ഴ​ര ഏ​ക്ക​ർ (3.1 ഹെ​ക്ട​ർ ) സ്ഥ​ല​വും 1271 സ്ക്വ​യ​ർ മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള കെ​ട്ടി​ട​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണി​ത്. പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നും മു​ന്നോ​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള സ്ഥ​ല​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ ഗ​വ​ണ്മെ​ന്‍റ് വ​ക സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​വും കെ​ട്ടി​ട​വും പൊ​തു ലേ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​ട​വ​ക സ്വ​ന്ത​മാ​ക്കി​യ​ത്.

സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യ​വും സ്ഥ​ല​വും എ​ന്ന സെ​ൻ​റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം ഇ​തോ​ടെ പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. വി​കാ​രി ഫാ. ​മാ​ത്യു കു​ന്ന​പ്പി​ള്ളി​ൽ, ട്ര​സ്റ്റി​മാ​രാ​യ ബി​ജു പു​ലി​ക്കാ​ട്ട്, ബെ​ന്നി ക​ണ്ണ​ന്പു​ഴ, ടോ​മി സ്റ്റീ​ഫ​ൻ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​മി പു​ല​വേ​ലി​ൽ