ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​നി ബി​എം​ടി​സി​യി​ലും
Thursday, July 26, 2018 10:17 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ളു​ടെ മാ​തൃ​ക​യി​ൽ ബി​എം​ടി​സി ബ​സു​ക​ളി​ലും ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബി​എം​ടി​സി​യു​ടെ പ്രീ​മി​യം ബ​സു​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ബി​എം​ടി​സി​യു​ടെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നാ​കും.

ഏ​താ​നും റൂ​ട്ടു​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നീ​ട് എ​ല്ലാ റൂ​ട്ടു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ബു​ക്കിം​ഗി​നൊ​പ്പം ബ​സ് എ​വി​ടെ​യെ​ത്തി എ​ന്ന് അ​റി​യാ​നു​ള്ള സം​വി​ധാ​ന​വും ആ​പ്പി​ലു​ണ്ടാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ളു​മാ​യി ബി​എം​ടി​സി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​യു​വ​ജ്ര ബ​സു​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സു​ക​ൾ​ക്കും മെ​ട്രോ യാ​ത്ര​യ്ക്കും പ്രി​യ​മേ​റി​യ​തോ​ടെ ബി​എം​ടി​സി ന​ഷ്ട​ത്തി​ലാ​യി​രു​ന്നു. ബു​ക്ക് ചെ​യ്ത് സീ​റ്റ് ഉ​റ​പ്പാ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.