ഫി​ഫ്റ്റി പ്ല​സ് ഫ്രാ​ങ്ക്ഫ​ർ​ട്ട് വാ​രാ​ന്ത്യ സെ​മി​നാ​ർ ന​ട​ത്തി
Thursday, July 12, 2018 11:28 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫി​ഫ്റ്റി പ്ല​സ് ഫ്രാ​ങ്ക്ഫ​ർ​ട്ട് ഈ ​വ​ർ​ഷ​ത്തെ വാ​രാ​ന്ത്യ സെ​മി​നാ​ർ ബാ​ഡ​ൻ​വ​ന​ട്ട​ൻ​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തെ കാ​ൾ​സ്റൂ​വി​ലെ തോ​മ​സ്ഹോ​ഫി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ജൂ​ലൈ 6 മു​ത​ൽ 8 വ​രെ​യാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഒ​ത്തു​കൂ​ടി​യ കു​ടും​ബാം​ഗ​ങ്ങ​ളെ മൈ​ക്കി​ൾ പാ​ല​ക്കാ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ഒ​ന്നി​ച്ചു​ചേ​ര​ലി​നും അ​ത്താ​ഴ​ത്തി​നും ശേ​ഷം സെ​മി​നാ​ർ ഹാ​ളി​ൽ ഒ​ത്തു​കൂ​ടി പ​ര​സ്പ​രം യാ​ത്രാ വി​ശേ​ഷം പ​ങ്കു​വ​ച്ചു ല​ഘു​വാ​യ ഗാ​നാ​ലാ​പ​ന​ങ്ങ​ളു​മാ​യി ആ​ദ്യ സാ​യാ​ഹ്നം ചി​ല​വ​ഴി​ച്ചു.

​ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ഫാ. ​ഷാ​ജ​ൻ മാ​ണി​ക്ക​ത്താ​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ക്രി​സ്തീ​യ കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​വും അ​ത് ന​ന്നാ​യി എ​ങ്ങി​നെ ന​യി​ക്കാ​മെ​ന്ന​തി​നേ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. മാ​ത​ണ്ട കൂ​ട്ട​ക്ക​ര ഇ​ന്ത്യ​യി​ലെ മ​ത​സ്വാ​ത​ന്ത്യ​ത്തി​നു ഇ​ള​ക്കം ത​ട്ടു​ന്നോ എ​ന്ന ആ​ശ​ങ്ക​യെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും പ്ര​സി​ദ്ധ​മാ​യ ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ലൂ​ടെ​യു​ള്ള ന​ട​ത്ത​ത്തി​നും ശേ​ഷം ബാ​ർ​ബെ​ക​ണ്ട പാ​ർ​ട്ടി ന​ട​ത്തി. വൈ​കി​ട്ട് ന​ട​ന്ന വ​ള​രെ​യേ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്് വീ​ക്ഷി​ച്ചു.

ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു ഡോ. ​സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടി​യാ​ന​പ്പു​റ​ത്ത് വി​ശ​ദ​മ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് സെ​മി​നാ​റി​ന്‍റെ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. അ​ടു​ത്ത വ​ർ​ഷ​ത്തെ സെ​മി​നാ​ർ സ​മ്മ​ർ വെ​ക്കേ​ഷ​ൻ സ​മ​യ​ത്ത് ത​ന്നെ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. വാ​രാ​ന്ത്യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സേ​വ്യ​ർ ഇ​ല​ഞ്ഞി​മ​റ്റം ന​ന്ദി​യും ആ​ന്‍റ​ണി തേ​വ​ർ​പാ​ടം സെ​മി​നാ​ർ ആ​ദ്യ​വ​സാ​നം മോ​ഡ​റേ​റ്റും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍