വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി കാരി ലേക്കിനെ തെരഞ്ഞെടുത്തു
പി.പി. ചെറിയാൻ
Friday, December 13, 2024 7:20 AM IST
വാഷിംഗ്ടൺ ഡിസി: മുൻ വാർത്താ അവതാരകയും റിപ്പബ്ലിക്കൻ പാർട്ടിക്കാരിയുമായ കാരി ലേക്കിനെ നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി തെരഞ്ഞെടുത്തു.
യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റർ ആണ് വോയ്സ് ഓഫ് അമേരിക്ക. നേരത്തെ ദീർഘകാലം ഫോക്സ് 10ൽ അവതാരകയായിരുന്നു കാരിലേക്ക്.
2022ൽ സ്വിംഗ് സ്റ്റേറ്റ് അരിസോണയിൽ ഗവർണറുടെ മത്സരത്തിലും കഴിഞ്ഞ മാസം അരിസോണ സെനറ്റ് സീറ്റിൽ വിജയിക്കുന്നതിലും ഇവർ പരാജയപ്പെട്ടിരുന്നു.