തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ണൈ​​​റ്റ​​​ഡ് അ​​​റ​​​ബ് എ​​​മി​​​റേ​​​റ്റ്സി​​​ൽ മരിക്കുന്ന പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മൃതദേഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് അ​​​മി​​​ത​​​നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ദു​​​ബാ​​​യിയി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ണ്‍​സു​​​ലേ​​​റ്റ് അ​​​റി​​​യി​​​ച്ചു.

ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ ചൂ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ണ്‍​സു​​​ലേ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ച നി​​​ര​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഏ​​​ജ​​​ന്‍റു​​​മാ​​​ർ ഈ​​​ടാ​​​ക്കാ​​​വൂ.


വി​​​വി​​​ധ എ​​​മി​​​റേ​​​റ്റു​​​ക​​​ളി​​​ലാ​​​യി ഇ​​​ന്ത്യ​​​ൻ കോ​​​ണ്‍​സു​​​ലേ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ച പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ക​​​മ്യൂ​​​ണി​​​റ്റി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ മേ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് 0507347676, 800 46342 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും കോ​​​ണ്‍​സു​​​ലേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.