കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, December 4, 2024 7:41 AM IST
ജഗത് കെ.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ്​ൺ സീ​സ​ൺ ‌ടു ടൂ​ർ​ണ​മെ​ന്‍റിൽ അ​ജീ​ഷ് സൈ​മ​ൺ, അ​മീ​ർ സ​ഖ്യം ലെ​വ​ൽ വ​ണ്ണി​ൽ വി​ജ​യി​ക​ളാ​യി. ഫൈ​സ​ൽ സ​ലിം മു​ഹ​മ്മ​ദ് , സ്മി​ജോ ബേ​ബി സ​ഖ്യ​മാ​ണ് ലെ​വ​ൽ ടൂ ​വി​ജ​യി​ക​ൾ .

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ അ​ർ​ജു​ൻ, സു​ജി​ത് സാ​മു​വേ​ൽ സ​ഖ്യം ലെ​വ​ൽ വ​ൺ റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യ​പ്പോ​ൾ ജു​ബി​ൻ, അ​ർ​ജു​ൻ സ​ഖ്യം ലെ​വ​ൽ ടു ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. കൊ​ല്ലം പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ത്ഘാ​ട​നം ചെ​യ്ത ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ ബാ​ഡ്മിന്‍റ​ൺ വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ അ​പ്പ്രൂ​വ്ഡ് അ​മ്പ​യ​ർ ഷാ​നി​ൽ അ​ബ്ദു​ൽ റ​ഹീം മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും, ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്ത സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.


ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സു​ജേ​ഷ് ന​ന്ദി​യും അ​റി​യി​ച്ചു . ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ വി​എം പ്ര​മോ​ദ്, പ്ര​ദീ​പ്, ഹ​മ​ദ് ടൗ​ൺ ഏ​രി​യ എ​ക്സി​ക്യൂ​ട്ടീ​വ്സ്, സ​ജി, ര​ജി​ത് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി .

പ്ര​മു​ഖ ബാ​ഡ്മി​ന്‍റ​ൺ റ​ഫ​റി​ക​ൾ ആ​യ വി​നോ​ദ്, വി​ശാ​ൽ പെ​രേ​ര, ശ​ക്തി​വേ​ൽ ക​ന്ത​സ്വാ​മി, ജ്യോ​ത്സ്ന റെ​ദ, ബ്ലെ​സി തോ​മ​സ്, റ​ഷീ​ദ്, ത​മി​ഴ്സി​ൽ​വി ശ​ക്തി​വേ​ൽ, ഡെ​ൽ​വി​ൻ ഡേ​വി​സ് തു​ട​ങ്ങി​യ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.