പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ട ’ക​ലൈ​ഡോ​സ്കോ​പ്പ്’ ശ്ര​ദ്ധേ​യ​മാ​യി
Wednesday, December 4, 2024 6:21 AM IST
മനാമ: ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഡി​സി ബു​ക്സു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ബു​ക്ക് ഫെ​യ​റി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ 29ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ട ’ക​ലൈ​ഡോ​സ്കോ​പ്പ്’ കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത രൂ​പ​ങ്ങ​ളി​ൽ ശ്ര​ദ്ധ​യൂ​ന്നി​ക്കൊ​ണ്ടു ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പ​തി​മൂ​ന്നോ​ളം നൃ​ത്ത രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്‍റെ ത​ന​തു നൃ​ത്ത​രൂ​പ​മാ​യ മോ​ഹി​നി​യാ​ട്ട​ത്തി​ൽ തു​ട​ങ്ങി, ഗു​ജ​റാ​ത്തി ഗ​ർ​ഭ, പ​ശ്ചി​മ ബം​ഗാ​ളി പ​ര​മ്പ​രാ​ഗ​ത നൃ​ത്തം, ഒ​ഡീ​ഷ സ​മ്പ​ൽ​പ്പൂ​രി, ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​രു​ടെ ക​ഥ​ക്, ക​ന്ന​ഡി​ക​രു​ടെ പ​ര​മ്പ​രാ​ഗ​ത നൃ​ത്തം, മ​ണി​പ്പൂ​രി, ത​മി​ഴ​രു​ടെ ക​ര​കാ​ട്ടം, സി​ല​മ്പാ​ട്ടം, ഒ​യി​ലാ​ട്ടം, രാ​ജ​സ്ഥാ​നി​ക​ളു​ടെ ഘൂ​മ​റും പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​വും ക​ട​ന്നു പ​ഞ്ചാ​ബി നൃ​ത്ത​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച പ​രി​പാ​ടി അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഇ​ന്ത്യ​യി​ൽ അ​ങ്ങോ​ളം ഇ​ങ്ങോ​ളം സ​ഞ്ച​രി​ച്ചു പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ഒ​രു സ​ഞ്ചാ​രി​യു​ടെ അ​നു​ഭ​വം കാ​ണി​ക​ൾ​ക്കു സ​മ്മാ​നി​ച്ചു.

നൂ​റ്റി​യ​ന്പ​തോ​ളം നൃ​ത്ത​ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത ’ക​ലൈ​ഡോ​സ്കോ​പ്പ്’ പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണ​രീ​തി​കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി. ക​ലൈ​ഡോ​സ്കോ​പ്പി​നു മു​ൻ​പാ​യി ന​ട​ത്ത​പ്പെ​ട്ട ഹ്ര​സ്വ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ, സ​മാ​ജം പ്ര​സി​ഡ​ന്റ് പി. ​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ചു. സ​മാ​ജം ട്ര​ഷ​റ​ർ ദേ​വ​ദാ​സ് കു​ന്ന​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ര​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, പു​സ്ത​ക​മേ​ള ക​ൺ​വീ​ന​ർ ഹ​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് വെ​ളു​ക്കൈ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​യി​ൽ ആ​ഷ്ലി കു​രി​യ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു.


പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു സ​മാ​ജം ചി​ത്ര​ക​ലാ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ’മാ​സ്‌​സ് പെ​യി​ന്റിം​ഗ്’ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. വ​ലി​യ ക്യാ​ൻ​വാ​സി​ൽ പെ​യി​ന്റി​ങ്ങി​നു അ​വ​സ​ര​മൊ​രു​ക്കി​യ പ​രി​പാ​ടി​യി​ൽ ’സാം​സ്കാ​രി​ക പ്ര​തി​ഫ​ല​നം’ എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി നി​ര​വ​ധി മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ക​ലാ​കാ​ര​ന്മാ​ർ വ​ര​ച്ചു ചേ​ർ​ത്ത​ത്. പ​രി​പാ​ടി​ക്ക് ചി​ത്ര​ക​ലാ ക്ല​ബ് ക​ൺ​വീ​ന​ർ ആ​ൽ​ബ​ർ​ട്ട് ആ​ന്റ​ണി, ജ​യ​രാ​ജ് ശി​വ, ഹ​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വം​ബ​ർ 28 ന് ​ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ഡി​സം​ബ​ർ 8 നാ​ണു അ​വ​സാ​നി​ക്കു​ക. പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫോ​ട്ടോ​ഗ്രാ​ഫി എ​ക്സി​ബി​ഷ​നും ബാ​ബു​രാ​ജ് ഹാ​ളി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​ക​ളാ​യി പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ർ എ​ത്തു​ന്നു​ണ്ട്. കാ​ണി​ക​ൾ​ക്കു​ള്ള സ്പോ​ട് ക്വി​സ്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് പു​സ്ത​കോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.