വ​യ​നാ​ട് പു​നഃ​ര​ധി​വാ​സം: ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ
Friday, October 4, 2024 11:26 AM IST
റി​യാ​ദ്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന ഗ്രാ​മ​ങ്ങ​ളെ പു​ന​ർ​നി​ർ​മി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പു​നഃ​ര​ധി​വാ​സ പ​ദ്ധ​തി​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി ഫ​ണ്ടി​ലേ​ക്ക് ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി കേ​ളി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ.

ഏ​രി​യ പ​രി​ധി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന ബി​രി​യാ​ണി ച​ല​ഞ്ച് വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കേ​ളി​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ മു​ഖേ​നെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ വ്യ​ക്തി​ക​ത ആ​ഘോ​ഷ​ങ്ങ​ളും ഫ​ണ്ട് സ്വ​രൂ​പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി ഭൂ​രി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും മാ​റ്റി. കു​ട്ടി​ക​ൾ സ​മ്പാ​ദ്യ കു​ടു​ക്ക​ക​ളും സ്വ​ർ​ണ്ണ ക​മ്മ​ലു​ക​ളും മ​റ്റും ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി.


കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബി​രി​യാ​ണി ച​ല​ഞ്ചി​ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷാ​ജു പെ​രു​വ​യ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ധീ​ഖ്, പ്ര​സി​ഡ​ന്‍റ് ബി​ജു ഗോ​പി, ട്ര​ഷ​റ​ർ സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബി​രി​യാ​ണി​ക്കാ​യു​ള്ള ബു​ക്കിംഗി​ന് 05068 86997(അ​ബ്ദു​ൽ ക​രീം) 05464 80445 (അ​ബ്ദു​ൽ ക​ലാം) 05070 79117 (ജ​യ​രാ​ജ് എംപി) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.