കേ​ളി ഫു​ട്‌​ബോ​ൾ ടൂർണമെന്‍റ്: ക്വാ​ട്ട​ർ ഫൈ​ന​ൽ ലൈ​ന​പ്പാ​യി
Thursday, October 3, 2024 3:03 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്‌ മി​ന - കേ​ളി സോ​ക്ക​ർ ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം​വാ​ര മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ര​ണ്ടാം​വാ​ര മ​ത്സ​ര​ത്തി​ൽ മൂ​ന്ന് ടീ​മു​ക​ൾ വി​ജ​യി​ച്ച​തോ​ടെ ക​ഴി​ഞ്ഞ വാ​ര​ത്തി​ലെ വി​ജ​യി​ക​ളും ര​ണ്ട് ബൈ ​ടീ​മു​ക​ളു​മ​ട​ക്കം എ​ട്ട് ടീ​മു​ക​ള​ട​ങ്ങു​ന്ന ക്വാ​ട്ട​ർ ഫൈ​ന​ൽ ടീം ​ലൈ​ന​പ്പാ​യി.

ര​ണ്ടാം​വാ​ര മ​ത്സ​ര​ത്തി​ലെ ആ​ദ്യ ക​ളി​യി​ൽ അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ്‌ ഫു​ട്‌​ബോ​ൾ ക്ല​ബും ഫെ​ഡ് ഫൈ​റ്റെ​ഴ്സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ച്‌ ഗോ​ളു​ക​ൾ​ക്ക്‌ ഫെ​ഡ് ഫൈ​റ്റേ​ഴ്സ് വി​ജ​യി​ച്ചു.

നാ​ല് ഗോ​ൾ നേ​ടി​യ മു​ർ​ഷി​ദി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​ഷ്ണു ഒ​രു ഗോ​ൾ നേ​ടി.

ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ കെ​ന്‍റി​ൽ നൈ​റ്റ് ട്രേ​ഡിം​ഗ് ക​മ്പ​നി റി​യ​ൽ കേ​ര​ള എ​ഫ്സി​യും സോ​ഫ ഗ്രൂ​പ്പ് അ​ൽ ഖ​ർ​ജും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക് റി​യ​ൽ കേ​ര​ള എ​ഫ്സി വി​ജ​യി​ച്ചു.

ന​ജീ​ബും ഫാ​സി​ലും ര​ണ്ടു​ഗോ​ൾ വീ​ത​വും ഷ​ഞ്ചു ഒ​രു ഗോ​ളും നേ​ടി. ന​ജീ​ബി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.




ഡ​ബ്ല്യു​എം​എ​ഫും ഫാ​ൽ​ക്ക​ൺ സ്‌​റ്റാ​ർ എ​ഫ്സി ഹോ​ത്ത​യും ത​മ്മി​ൽ മാ​റ്റു​ര​ച്ച അ​ത്യ​ന്തം വാ​ശി​യേ​റി​യ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഡ​ബ്ല്യു​എം​എ​ഫും വി​ജ​യി​ച്ചു.

ഡ​ബ്ല്യു​എം​എ​ഫി​ന് വേ​ണ്ടി ഫ​ജ​ർ ബൂ​ട്ടു​ക​ളി​ലൂ​ടെ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. റാ​ഫി സ്‌​റ്റാ​ർ എ​ഫ്സി​ക്ക് വേ​ണ്ടി ഒ​രു ഗോ​ൾ നേ​ടി. ഡ​ബ്ല്യു​എം​എ​ഫി​ന്‍റെ ഗോ​ളി സാ​ബു മി​ക​ച്ച താ​ര​മാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ൾ, മി​ന പ്ര​തി​നി​ധി​ക​ൾ, കേ​ളി ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൂ​ന്ന് ക​ളി​ക​ളി​ലും ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ലെ റ​ഫ​റി​മാ​രാ​ണ് ക​ളി​ക​ൾ നി​യ​ന്ത്രി​ച്ച​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ക്വാ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.