സി​എ​സ്ഐ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു
Thursday, October 3, 2024 1:14 PM IST
റെജു ഡാനിയേൽ
കു​വൈ​റ്റ് സി​റ്റി: ഭാ​ഷ​ക​ൾ​ക്ക് അ​തീ​ത​മാ​യ മാ​ന​വി​ക​സേ​വ ന​ൽ​കി ദൈ​വ​സാ​ക്ഷ്യ​ക​ളാ​കു​വാ​ൻ ആ​ഹ്വാ​നം ന​ൽ​കി കു​വൈ​റ്റി​ലെ മ​ല​യാ​ളം ത​മി​ഴ് തെ​ലു​ങ്ക് സി​എ​സ്ഐ സ​ഭ​ക​ൾ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു.

സി​എ​സ്ഐ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കു​വൈ​റ്റ് യു​ണൈ​റ്റ​ഡ് സി​എ​സ്ഐ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് റ​വ. സി.​എം. ഈ​പ്പ​ൻ സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ പ​താ​ക​യു​യ​ർ​ത്തി സ്ഥാ​പ​ക​ദി​ന കാ​ര്യ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​റ്റി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഐ​ക്യ ആ​രാ​ധ​ന​യ്ക്ക് റ​വ. സി.​എം. ഈ​പ്പ​ൻ, റ​വ. എ. ​ജ​പ​ദാ​സ്, റ​വ.​ ബി​നോ​യ് ജോ​സ​ഫ്, റ​വ. ഏ​ണ​സ്റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വ ന​ൽ​കി.




സെന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ബി​ഷ​പ് ചാ​പ്ലി​ൻ റ​വ. മൈ​ക്കി​ൾ മെ​ബോ​ന കു​വൈ​റ്റി​ലെ സിഎ​സ്ഐ ​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സ്ഥാ​പ​ക​ദി​ന ആ​രാ​ധ​ന​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മാ​മ്മ​ൻ ഫി​ലി​പ്പോ​സ്, ബാ​ബു മാ​ത്യു, പ്ര​താ​പ് രാ​ജ​ശേ​ഖ​ർ, ആ​സി​ർ രാ​ജ് തു​ട​ങ്ങി​യ​വ​ർ ആ​രാ​ധ​ന​യ്ക്കും സ​മ്മേ​ള​ന​ത്തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ നേ​തൃ​ത്വം ന​ൽ​കി.