ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു
Wednesday, September 11, 2024 3:01 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു. മാ​ക് സെ​വ​ൻ ഹെ​ൽ​ത്ത് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് എ​ല്ലാ ഞാ​യ​റാ​ഴ്ച​യും വി​ദ​ഗ്ത​രാ​യ ട്രെ​യി​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​റ്റ്‌ ചാ​ല​ഞ്ച് ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള നി​ർ​വ​ഹി​ച്ചു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ കാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ഫൈ​സ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ക്ക് സെ​വ​ൻ ഹെ​ൽ​ത്ത് ക്ല​ബ് യു​എ​ഇ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഉ​നൈ​സ് തൊ​ട്ടി​യി​ൽ, ട്രെ​യി​ന​ർ​മാ​രാ​യ ശ​രീ​ഫ് ചി​റ​ക്ക​ൽ(​അ​ബു​ദാ​ബി), എ.​പി. മൂ​സ (ദു​ബാ​യി), ഹ​മീ​ദ് വ​ലി​യോ​റ, സി​സി​ലി​യ​ൻ, അ​ബ്ബാ​സ് പാ​റ​മ്മ​ൽ, സു​മി​ത്, ഉ​ബൈ​ദ് മ​ര​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.




ട്രെ​യി​ന​ർ ഷ​രീ​ഫ് ചി​റ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്ലാ​സി​ൽ നൂ​റോ​ളം പേ​ര് പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ ഞെ​ക്ലി, ഷ​ബി‌​നാ​സ്, അ​ഷ്‌​റ​ഫ്‌ ആ​ദൂ​ർ, ക​രീം, ആ​രി​ഫ്, ന​വാ​സ് ക​ട​മേ​രി, യാ​ഹു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സി.​കെ. ഹു​സൈ​ൻ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സ​മീ​ർ പു​റ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ​ല്ലാ ആ​ഴ്ച​യി​ലും ന​ട​ക്കു​ന്ന ഫി​റ്റ്‌ ചാ​ല​ഞ്ചി​ന് എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0507902965, 0502253653.