"പൊ​ന്നോ​ത്സ​വ് 2024': ബ്രോ​ഷ​ര്‍ സ​ലാം പാ​പ്പി​നി​ശേ​രി പ്ര​കാ​ശ​നം ചെ​യ്‌​തു
Tuesday, September 10, 2024 1:19 PM IST
ഷാ​ര്‍​ജ: പൊ​ന്നാ​നി താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ ആ​ഗോ​ള സം​ഘ​ട​ന​യാ​യ പൊ​ന്നാ​നി ക​ള്‍​ച്ച​റ​ല്‍ വേ​ള്‍​ഡ് ഫൗ​ണ്ടേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​എഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "പൊ​ന്നോ​ത്സ​വ് 2024' ഏഴാം സീ​സ​ണിന്‍റെ ​ബ്രോ​ഷ​ര്‍ പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സിഇഒ സ​ലാം പാ​പ്പി​നി​ശേരി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഡി​സം​ബ​ര്‍ ഒന്നിന് ​ഷാ​ര്‍​ജ​യി​ലെ സ​ഫാ​രി മാ​ളി​ല്‍ വ​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വിവാഹ സഹായം, വി​ദ്യാ​ഭ്യാ​സം, ക​ലാ-കാ​യി​കം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നി​റസാ​ന്നി​ധ്യ​മാ​യ ചാ​രി​റ്റ​ബി​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് പിസിഡബ്ല്യുഎഫ്.


പൊ​ന്നാ​നി​ക്കാ​രു​ടെ യുഎഇയി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ പൊ​ന്നോ​ത്സ​വി​ല്‍ യുഎഇയി​ലെ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ, പൊ​ന്നാ​നി താ​ലൂ​ക്കിൽ നി​ന്നു​ള്ള യുഎഇ പ്ര​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

ഷാ​ര്‍​ജ റോ​ള​യി​ലെ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ഹെ​ഡ് ഓ​ഫീ​സി​ല്‍ വ​ച്ച് ന​ട​ന്ന ബ്രൗ​ഷ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് അ​നീ​ഷ്, കെ.കെ. ശി​ഹാ​ബു​ദ്ദീ​ന്‍, അ​ലി ഹ​സ​ന്‍, ന​സീ​ര്‍ ​ചു​ങ്ക​ത്ത്, യു. അ​ബ്ദു​ല്‍ ജ​ലാ​ല്‍,​ പി. ഷാ​ന​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, സി.​വി. അ​ഷ്‌​റ​ഫ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.