വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് പൗ​രാ​വ​കാ​ശ നി​ഷേ​ധം: ഐ​സി​എ​ഫ് ജ​ന​കീ​യ സ​ഭ
Monday, July 29, 2024 12:59 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വി​ലൂ​ടെ​യും ഷെ​ഡ്യൂ​ൾ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന ച​തി​ക​ൾ പ്ര​വാ​സ​ലോ​ക​ത്തെ ഇ​ന്ത്യ​ക്കാ​രു​ടെ പൗ​രാ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് "അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ' എ​ന്ന ടൈ​റ്റി​ലി​ൽ ഐസിഎ​ഫ് കു​വൈ​റ്റ് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷെ​ഡ്യൂ​ളു​ക​ൾ കാ​ൻ​സ​ൽ ചെ​യ്യു​ക​യോ ഒ​രു പ​രി​ധി​ക്ക​പ്പു​റം വൈ​കു​ക​യോ ചെ​യ്യു​മ്പോ​ൾ മാ​ന്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ ലോ​ക​ത്തെ മു​ൻനി​ര എ​യ​ർ​ലൈ​നു​ക​ൾ സ​ന്ന​ദ്ധ​രാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​തൊ​ന്നും ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് പെ​രു​മാ​റു​ന്ന​ത്.

വോ​ട്ട​വ​കാ​ശം, സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം, സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളി​ലെ മാ​ന്യ​മാ​യ പെ​രു​മാ​റ്റം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ക്രി​യാ​ത്മ​ക​മാ​യ സ​മ​ര​മാ​ർ​ഗങ്ങ​ൾ ആ​വി​ഷ്ക​രി​ക്കേ​ണ്ട​തു​ണ്ട്.




പ്ര​വാ​സ​ലോ​ക​ത്തെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കി ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്നോ​ട്ടു പോ​ക​ണം. സാ​ൽ​മി​യ സു​ന്നി സെ​ന്‍ററി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സി​ൽ അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ കീ​നോ​ട്സ് അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​രേ​ഷ് മാ​ത്തൂ​ർ (ഒഐസിസി) ജ​ലി​ൻ തൃ​പ്ര​യാ​ർ (മീ​ഡി​യ ഫോ​റം), ഡോ​ക്ട​ർ മു​ഹ​മ്മ​ദ​ലി (കെഎംസിസി), അ​ൻ​സാ​രി (ക​ല), ഒ.പി. ഷ​റ​ഫു​ദ്ദീ​ൻ (കെകെഎംഎ) ഹാ​രി​സ് പു​റ​ത്തീ​ൽ (ആർഎസ്‌സി) തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.



റ​സാ​ഖ് സ​ഖാ​ഫി സ്വാ​ഗ​ത​വും സ​മീ​ർ മു​സ്‌ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.