എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി
Saturday, July 6, 2024 4:39 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും ദ​ളി​ത്‌ ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.

പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യും പ​ണ​ക്കാ​ട് കു​ടും​ബ​വു​മാ​യും വ​ലി​യ ആ​ത്മ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ദ​ളി​ത്‌ ലീ​ഗി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച​യാ​ളു​മാ​യി​രു​ന്നെ​ന്ന് കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.