സൗ​ദി​യി​ൽ യു​പി സ്വ​ദേ​ശി വാ​ട്ട​ർ ടാ​ങ്കി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
Saturday, July 6, 2024 9:57 AM IST
ജു​ബൈ​ൽ: സൗ​ദി​യി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സൗ​ദി​യി​ലെ ജു​ബൈ​ലി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശ്‌ സ്വ​ദേ​ശി സു​നി​ൽ രാ​മാ​യ​ൺ സിം​ഗ് (28) ആ​ണ് മ​രി​ച്ച​ത്.

വാ​ട്ട​ർ ടാ​ങ്കി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സും റെ​ഡ് ക്രെ​സ​ന്‍റും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഇ​യാ​ൾ എ​ങ്ങ​നെ​യാ​ണ് വാ​ട്ട​ർ ടാ​ങ്കി​ൽ വീണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.