കു​വൈ​റ്റ് തീ​പി​ടി​ത്തം; പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, July 5, 2024 1:02 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ 61 ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ധ​നം എ​ൻ​ബി​ടി​സി ക​മ്പ​നി വി​ത​ര​ണം ചെ​യ്തു. 1000 കു​വൈ​റ്റ് ദി​നാ​ർ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​ധ​നം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 12ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 46 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 49 പേ​രാ​ണ് അ​ഗ്‌​നി​ബാ​ധ​യി​ല്‍ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 24 പേ​ർ മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.