അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന് പോ​ലീ​സി​ന്‍റെ ആ​ദ​രം
Wednesday, July 3, 2024 5:06 PM IST
അനിൽ സി.ഇ‌ടിക്കുള
അ​ബു​ദാ​ബി: മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ ആ​ദ​രി​ച്ചു.

അ​ബു​ദാ​ബി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ൽ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ മാ​നി​ച്ചും കൊ​ണ്ടാ​യി​രു​ന്നു അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ബു​ദാ​ബി ക​മ്യൂ​ണി​റ്റി പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് സെ​ന്‍റ​ർ നി​ര​ന്ത​രം വേ​ദി ഒ​രു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം നാ​ല് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഷാ​ബി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഷാ​ബി​യ പോ​ലീ​സ് മേ​ധാ​വി മു​സ​ബ അ​ൽ കെ​ത്ബി​യി​ൽ നി​ന്നും പ്ര​ശ​സ്തി​പ​ത്ര​വും മൊ​മ​ന്‍റോ​യും കേ​ര​ള സോ​ഷ്യ​ൽ സെന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി സ്വീ​ക​രി​ച്ചു.