മ​ഞ്ജി​മ​യു​ടെ സ്വ​പ്ന​സാ​ഫ​ല്യ​മാ​ക്കി ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Wednesday, July 3, 2024 6:33 AM IST
ആ​ല​പ്പു​ഴ : മ​ണ്ണ​ഞ്ചേ​രി ഗ​വ​ർ​മെന്‍റ്​ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ മ​ഞ്ജി​മ​യു​ടെ ചി​ല​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സ്വ​ന്ത​മാ​യ ഒ​രു വീ​ട് എ​ന്ന സ്വ​പ്ന​ത്തി​ന് ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​സു​ശീ​ൽ​കു​മാ​ർ നാ​ല​ക​ത്തും ആ​ല​പ്പു​ഴ എം​എ​ൽ​എ ​പി.പി. ​ചി​ത്ത​ര​ഞ്ജ​ൻ​നും ചേ​ർ​ന്ന് ഇ​ന്ന് ത​റ​ക്ക​ല്ലി​ട്ടു ഒ​ട്ടേ​റെ പ​രി​മി​തി​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​തെ​ല്ലാം ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ പ​ത്താം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ മ​ഞ്ജി​മ​യ്ക്ക് സ്വ​ന്ത​മാ​യി വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യാ​ണ് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നോ​ക്കി​ക്കാ​ണു​ന്ന​ത്.

മൂ​ത്ത മ​ക​ൾ മ​ഞ്ജി​മ ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​നും ഇ​ള​യ മ​ക​ൻ മ​ജി​ത് മ​ണ്ണ​ഞ്ചേ​രി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു. ഷീ​റ്റ് മേ​ഞ്ഞ ചെ​റി​യ വീ​ട്ടി​ലാ​ണ് നാ​ലാം​ഗ കു​ടും​ബം ത​ല​ചാ​യ്ക്കു​ന്ന​ത്.

ര​ണ്ടു​മു​റി, അ​ടു​ക്ക​ള, ഹാ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ ജി​ത്തൂ​സ് ആ​ണ് വീ​ടി​ന്റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ​കു​മാ​ർ നാ​ല​ക​ത്ത്, സെ​ക്ര​ട്ട​റി ലി​ജോ പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സൈ​മ​ൺ പാ​റ​ത്താ​ഴം എ​ന്നി​വ​ർ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​നി​യെ അ​നു​മോ​ദി​ക്കാ​ൻ മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ന്നും അ​ധ്യാ​പ​ക​രും പിടിഎക്കാ​രും വീ​ട്ടി​ൽ ചെ​ന്ന​പ്പോ​ൾ ആ​ണ് ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​യ​ത്. ക്ലാ​സ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പി​ക വി​ധു ന​ഹാ​ർ ഇ​വ​രെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഈ ​കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​ശീ​ൽ​കു​മാ​ർ നാ​ല​ക​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി ​വി അ​ജി​ത്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് പി ​എ ജു​മൈ​ല​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ റി​യാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.എ​സ്. ഹ​രി​ദാ​സ്, പിടിഎ ​പ്ര​സി​ഡ​ന്‍റ് സി ​എ​ച്ച് റ​ഷീ​ദ്, എ​സ്എംസി ​ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക എം ​കെ സു​ജാ​ത​കു​മാ​രി, പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ ​എം ജ്യോ​തി​ഷ്കു​മാ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഡി. ​ദി​ലീ​പ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.ജി. വി​ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​ർ, പി​ടിഎ, ​എ​സ്എം സി അം​ഗ​ങ്ങ​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹ​പാ​ഠി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.