പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, July 2, 2024 10:40 AM IST
മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു.

അ​ടി​യ​ന്തി​ര​മാ​യി ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ര​ക്തം അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ട് സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്ക് ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യ്ക്ക് ചു​രു​ങ്ങി​യ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ര​ക്ത​ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തി ര​ക്ത​ദാ​ന​ത്തി​ന് എ​ത്തി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​റി​നെ ബ്ല​ഡ് ബാ​ങ്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ക​ന അ​ഭി​ന​ന്ദി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സ​മീ​ർ​ഹ​സ​ൻ, രാ​മ​ത്ത് ഹ​രി​ദാ​സ്, ഗ​ഫൂ​ർ മൂ​ക്കു​ത​ല, മെ​ഡ്കെ​യ​ർ ക​ൺ​വീ​ന​ർ മ​ജീ​ദ് ത​ണ​ൽ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ബ​ഷീ​ർ വൈ​ക്കി​ല​ശേ​രി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, ഫ​സ​ൽ റ​ഹ്മാ​ൻ പൊ​ന്നാ​നി, സ​ഞ്ജു സാ​നു, ലി​ഖി​ത ല​ക്ഷ്മ​ൺ, റു​മൈ​സ അ​ബ്ബാ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്കി.