കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഫൊക്ക് കണ്ണൂർ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായ ഷൈജു പള്ളിപ്പുറത്തിനും കുടുംബത്തിനും ഫോക്ക് യാത്രയയപ്പ് നൽകി.
ഫോക്ക് പ്രസിഡന്റ് ലിജീഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത്ത് നന്ദിയും പറഞ്ഞു.
ഫോക്ക് ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു.