അബുദാബി ഹിന്ദുക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് വെള്ളിയാഴ്ച മുതൽ പ്രവേശിക്കാം
Wednesday, February 28, 2024 3:32 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി ബാ​പ്‌​സ് ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​വേ​ശ​ന സ​മ​യം.

തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​ൻ ആഗ്ര​ഹി​ക്കു​ന്നവർ വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാരവാഹികൾ അ​ഭ്യ​ർ​ഥി​ച്ചു.

ഈ ​മാ​സം 14നാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി "ബാ​പ്‌​സ്' ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നി​ല​വി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത യു​എ​ഇ​യ്ക്ക് പു​റ​ത്തു​ള്ള​വ​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​ന​മു​ള്ള​ത്.


ദു​ബാ​യി - അ​ബു​ദാ​ബി ഹൈ​വേ​യി​ൽ അ​ബു മു​റൈ​ഖ​യി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ന​ൽ​കി​യ 27 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ച​ത്.