കു​ടും​ബ സം​ഗ​മ​വും ക​ൺ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ച് കെ​എം​സി​സി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി
Tuesday, February 27, 2024 11:21 AM IST
മ​സ്ക​റ്റ്: മ​സ്ക​റ്റ് കെ​എം​സി​സി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും ക​ൺ​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. മ​സ്ക​റ്റ് കെ​എം​സി​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് മൂ​വാ​റ്റു​പു​ഴ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ ​റ​സാ​ഖ് എ​രു​മേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷ​മീ​ർ പാ​റ​യി​ൽ, വാ​ഹി​ദ് ബ​ർ​ക്ക, അ​ബ്ദു​ൽ അ​സീ​സ്, എ.​പി. സി​ദ്ദി​ഖ്, യാ​ക്കൂ​ബ് തി​രൂ​ർ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ത്ത​നം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി, കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ബ​ഡാ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് മ​ണി​മ​ല എ​ന്നി​വ​ർ ഓ​ൺ​ലൈ​നാ​യി സം​സാ​രി​ച്ചു.

കെ.​യു. ഇ​സ്മാ​യി​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മ​സ്ക​റ്റ് കെ​എം​സി​സി കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൈ​സാം ഹ​നീ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് വൈ​ക്കം ന​ന്ദി​യും പ​റ​ഞ്ഞു.

ഡോ. ​ജാ​സ്മി​ൻ നി​ഷാ​ദ് ന​യി​ച്ച പ​ഠ​ന​ക്ലാ​സും കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഗെ​യി​മു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.