സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ച് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്
Monday, February 26, 2024 4:49 PM IST
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ളാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.

സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ൽ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞും അ​ല​ങ്ക​രി​ച്ചും കേ​ക്ക് മു​റി​ച്ചും അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ആ​ഘോ​ഷം ന​ട​ന്നു.

ഇ​ആ​ർ ഇ​വ​ന്‍റ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷ​റ​ഫി​യ ബ്രാ​ഞ്ചി​ൽ ന​ട​ന്ന "ബോ​ണ്ട് ഓ​ഫ് സൗ​ദി അ​റേ​ബ്യ ആ​ൻ​ഡ് ഇ​ന്ത്യ' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി മാ​റി.


ലാ​ലാ ഭാ​യ്, അ​മീ​ർ ബി​ൻ ഇ​സ്ഹാ​ഖ്, നി​ഹാ​മ​ത്ത് അ​ലി തു​ട​ങ്ങി​യ പ്ര​ശ​സ്ത സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫു​ളു​വ​ൻ​സ​ർ​മാ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ബ്രാ​ഞ്ച് ഒ​പ്പേ​റ​ഷ​ൻ മാ​നേ​ജ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.