ജീ​വി​ത വി​ജ​യം ന​ന്മ​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ: ഹു​സൈ​ൻ സ​ല​ഫി
Monday, February 26, 2024 12:55 PM IST
ദോ​ഹ: ആ​രോ​ഗ്യ​വും സ​മ​യ​വും ന​ന്മ​യു​ടെ മാ​ർ​ഗ​ത്തി​ൽ ചെ​ല​വ​ഴി​ക്കു​ക വ​ഴി പ​ര​ലോ​ക ജീ​വി​തം ര​ക്ഷ​പ്പെ​ടു​ത്താ​ൻ വി​ശ്വാ​സി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും ന​ല്ല കാ​ര്യ​ങ്ങ​ൾ നാ​ളേ​യ്ക്ക് മാ​റ്റി വ​യ്ക്കാ​തെ സ​മ​യ ബ​ന്ധി​ത​മാ​യി ചെ​യ്യാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​മു​ഖ പ​ണ്ഡി​ത​നും ഷാ​ർ​ജ മ​സ്ജി​ദ് അ​ൽ​അ​സീ​സ് ഖ​ത്തീ​ബു​മാ​യ ഹു​സൈ​ൻ സ​ല​ഫി.

ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ർ​മ​ഫ​ല​ങ്ങ​ളാ​ണ് അ​നു​ഭ​വി​ക്കു​ക. അ​തി​നാ​ൽ സ​ത്ക​ർ​മങ്ങ​ൾ വ​ർ​ദ്ധി​പ്പി​ക്കാ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം.​ പ്ര​ശം​സയ്​ക്കും പ്ര​ശ​സ്തി​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​യി നാം ​മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.​

ശൈ​ഖ് അ​ബ്ദു​ല്ലാ​ഹ് ബി​ൻ സൈ​ദ് ആ​ലു മ​ഹ്‌​മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെന്‍റ​ർ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഫ​റ​ൻ​സി​ൽ ജീ​വി​തം അ​ട​യാ​ളപ്പെ​ടു​ത്തു​ക നാ​ളേ​യ്ക്ക് വേ​ണ്ടി എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.




ദോ​ഹ ബി​ൻ സൈ​ദ് ഹാ​ളി​ൽ ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സ് ഇ​സ്‌ലാ​മി​ക ക​ൾ​ച്ച​റ​ൽ സെ​ക്ഷ​ൻ മേ​ധാ​വി അ​ഹ്‌​മ​ദ്‌ അ​ബ്ദു​റ​ഹീം അ​ത്വ​ഹാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌ലിം ക​മ്യൂ​ണി​റ്റി കോഓ​ർ​ഡി​നേ​റ്റ​റാ​യ അ​ബ്ദു​റ​ഷീ​ദ് അ​ൽ​കൗ​സ​രി, കെ ​ടി ഫൈ​സ​ൽ സ​ല​ഫി, മു​ജീ​ബ്റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ഉ​മ്മ​ർ ഫൈ​സി, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ടാ​ല​ന്‍റ് ഹ​ണ്ട് ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഹു​സൈ​ൻ സ​ല​ഫി നി​ർ​വ​ഹി​ച്ചു.