പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്
Friday, February 23, 2024 3:50 PM IST
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ സ്വ​ത​ന്ത്ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ പ​ത്താ​മ​ത് വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദ്ദേ​ഹം റി​യാ​ദി​ൽ എ​ത്തി​യ​ത്. ചി​ല്ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, കോ - ​കോ​ഓ​ർ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ച​ത്.


പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ റ​മാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കു​ന്ന ചി​ല്ല​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളി​ലും കേ​ളി ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.